നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് അമ്മയും മൂന്ന് പെണ്‍മക്കളും മരിച്ചു... കാറോടിച്ചിരുന്ന ഗൃഹനാാഥന്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് അമ്മയും മൂന്ന് പെണ്‍മക്കളും മരിച്ചു. കഡക് വാസ്ല ഡാമിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവമുണ്ടായത്.
കാറോടിച്ചിരുന്ന ഗൃഹനാാഥന്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അല്‍പന വിത്തല്‍ ബികുളെ(45), പ്രണിത (17), പ്രജക്ത (12), വൈദേഹി (8) എന്നിവരാണ് മരിച്ചത്.
വിത്തല്‍ കേശവ് ബികുളെ(47)യാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പൂണെയിലെ ചവാന്‍ നഗറിലാണ് ഇവരുടെ വീട്. പന്‍ചേത് റോഡ് വഴി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
കാറോടിച്ചിരുന്ന വിത്തല്‍ ബികുളെക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കായലിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം
https://www.facebook.com/Malayalivartha



























