വിവാഹ ആലോചനകളെല്ലാം മുടങ്ങിയതോടെ മനസ്സ് മടുത്ത് രാത്രി ഉറക്കം നഷ്ട്ടപെട്ട ദിവസങ്ങൾ...ഒടുവിൽ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ട് തന്റെ ആവശ്യം അറിയിച്ചു; അവിടെയും തീരുന്നില്ല വധുവിനെ കണ്ടെത്താന്‍ പൊലീസ് സഹായവും സോഷ്യൽ മീഡിയയിൽ വൈറലും: ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് യുവാവിന് വിവാഹം...

വിവാഹം നടക്കാത്തതിനാൽ പോലീസിന്റെയും സർക്കാരിന്റെയും സഹായം തേടിയ ഉത്തര്‍പ്രദേശ് സ്വദേശി അസിം മന്‍സൂരി ഒടുവില്‍ വധുവിനെ കണ്ടെത്തി. വധുവിനെ കണ്ടെത്താൻ പോലീസ് സഹായിക്കണമെന്ന് വാദ വുമായാണ് ഇയാൾ രംഗത്ത് എത്തിയിരുന്നതും വാർത്തകളിൽ നിറഞ്ഞതും.
ഹപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് മന്‍സൂരിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മന്‍സൂരിക്ക് യോജിച്ച പെണ്‍കുട്ടിയെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വീട്ടുകാര്‍പറഞ്ഞത്. രണ്ടടി മാത്രമാണ് അസിം മന്‍സൂരിയുടെ ഉയരം. ഉയരമില്ലാത്തതു കാരണം വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു എന്നായിരുന്നു കോസ്മറ്റിക് കട നടത്തുന്ന യുവാവ് പറയുന്ന പരാതി.
അസിം മന്‍സൂരിയുടെ ഉയരത്തിന് യോജിച്ച പെണ്‍കുട്ടിയെ തന്നെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. അടുത്ത വര്‍ഷത്തേക്കാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് 26 കാരനായ മന്‍സൂരി.
വധുവിനെ കണ്ടെത്താന്‍ പൊലീസ് സഹായം തേടിയതോടെ മന്‍സൂരിയെ തേടി നിരവധി വിവാഹാലോചനകള്‍ ആഴചകളിൽ വന്നിരുന്നു. ഇടയ്ക്കൊക്കെ ഇതും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതായിരുന്നു. എല്ലാം മാസവും തെറ്റില്ലാത്ത ഒരു സംഖ്യം വരുമാനമായി ലഭിക്കുന്നുണ്ട് അസിം മന്‍സൂരിക്ക്.
ഉയരം ഇല്ലെന്ന കാരണം പറഞ്ഞ് നിരവധി ആലോചനകള്‍ മുടങ്ങിപ്പോയിരുന്ന ഇദ്ദേഹത്തിന് ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, ഡെല്‍ഹി, ബീഹാര്‍ തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് വിവാഹോലോചനകള്‍ വരുന്നുണ്ട്.
ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും അനുയോജ്യയായ വധുവിനെ അന്വേഷിച്ച് മ൯സൂരി നിരവധി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഏറെ ആഗ്രഹിച്ച കാര്യം നടന്നു കഴിഞ്ഞാല്‍ ഭാര്യയ്ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് മന്‍സൂരിയുടെ ആഗ്രഹം.
ഏറെ കാത്തിരുന്ന് നടക്കുന്ന വിവാഹമായതിനാല്‍ ആഢംബര പൂര്‍വം ചടങ്ങുകള്‍ നടത്തുമെന്നാണ് മൻസൂരിയുടെ വാക്കുകൾ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരേയെല്ലാം വിവാഹത്തിന് ക്ഷണിക്കുമെന്നും ഇയാൾ പറഞ്ഞു. വധുവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇവര്‍ക്കെല്ലാം മന്‍സൂരി നേരത്തേ തന്നെ കത്തുകൾ അയച്ചിട്ടുണ്ട്.
മൻസൂരിക്ക് 21 വയസ്സ് പൂര്‍ത്തിയായതു മുതല്‍ മാതാപിതാക്കള്‍ വിവാഹാലോചനകള്‍ നോക്കുന്നുണ്ടായിരുന്നു. മൻസൂരിക്ക് വേണ്ടി ഏറെ ആലോചനകള്‍ നോക്കി, എന്നാല്‍ ഉയരത്തിന്റെ പേരില്‍ എല്ലാ ആലോചനകളും മുടങ്ങുകയാണെന്ന് സഹോദരീ ഭര്‍ത്താവുംപറയുന്നത്. ആലോചനകളെല്ലാം മുടങ്ങിയതോടെ മനസ്സ് മടുത്തെന്നും രാത്രി ഉറക്കം നഷ്ടമായെന്നും മന്‍സൂരി മുൻപ് പറഞ്ഞിട്ടുണ്ട്.
വിവാഹത്തിനായി അസിം ആദ്യമായി സമീപിക്കുന്നത് പൊലീസിനെ ആയിരുന്നില്ല. ആദ്യം തന്നെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടായിരുന്നു അസിം തന്റെ ആവശ്യം അറിയിച്ചത്. ലഖ്നൗവില്‍ അഖിലേഷ് യാദവിനെ കണ്ട അസിം സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
പിന്നീട് 2019 ല്‍ തന്റെ വിവാഹകാര്യത്തില്‍ കുടുംബം പിന്തുണക്കുന്നില്ലെന്ന് അസിം പരാതിപ്പെട്ടു.ഇതോടെ, അസിമിന് വേണ്ടി വധുവിനെ കണ്ടെത്താന്‍ വീട്ടുകാരോട് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന വീഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























