Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ നയം! സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ല.. . ഈ സത്യം മറച്ചുപിടിക്കാൻ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നു

03 APRIL 2021 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കാര്യങ്ങള്‍ മാറി മറിയുകയാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ നയമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രളയക്കെടുതികളുടെ കാലത്തായാലും, കൊവിഡ് മഹാമാരിയുടെ കാലത്തായാലും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ല.

ഈ സത്യം മറച്ചുപിടിക്കാനാണ് കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയതോതിലുള്ള കുപ്രചാരണമാണ് ഇക്കാര്യത്തില്‍ നടന്നത്. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു പകരം ധനമന്ത്രി തോമസ് ഐസക്ക് തുടക്കം മുതല്‍ തന്നെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുകയായിരുന്നു. താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സുപോലും മാനിക്കാതെ കിഫ്ബി വിഷയത്തിലടക്കം മന്ത്രി ഐസക്ക് ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കുന്നതും, വികസനലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതുമാണെങ്കിലും കേന്ദ്ര സര്‍ക്കാരിനെ എങ്ങനെയൊക്കെ അപകീര്‍ത്തിപ്പെടുത്താമോ അതൊക്കെ ചെയ്ത് ആളാവാനാണ് ഐസക്ക് ശ്രമിച്ചത്.


ധനമന്ത്രി ഐസക്ക് കൂടുതല്‍ കുപ്രചാരണം നടത്തിയത് ജിഎസ്ടി വിഹിതത്തിന്റെ കാര്യത്തിലാണ്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുക. അതിനുശേഷം കേരളത്തില്‍ വന്ന് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന് പരാതിപ്പെടുക. ഇതായിരുന്നു സ്ഥിരം ശൈലി. മന്ത്രി ഐസക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും കേരളത്തിന് അര്‍ഹമായ ജിഎസ്ടി വിഹിതം കേന്ദ്രസര്‍ക്കാര്‍ സ്ഥിരമായി അനുവദിച്ചുപോന്നു.

"

 

ജിഎസ്ടി ഇനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ വരുമാനമാണ് കഴിഞ്ഞമാസം രാജ്യത്തിന് ലഭിച്ചത്. 1,23,902 കോടി രൂപ. ഏറ്റവും കൂടിയ പ്രതിമാസ വരുമാനമാണിത്. കഴിഞ്ഞവര്‍ഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ധന. കൊവിഡ് കാലത്തെ മാന്ദ്യത്തില്‍നിന്ന് രാജ്യം അതിവേഗം കരകയറുകയാണെന്നതിന്റെ സൂചനയാണിത്.

ഇതനുസരിച്ച് കഴിഞ്ഞമാസം കേരളത്തിന് ജിഎസ്ടി വിഹിതമായി ലഭിച്ചത് 1,827 കോടിയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലഭിച്ചത് 1,475.25 കോടിയാണ്. ജിഎസ്ടി വഴിയുള്ള നികുതിവരുമാനം വര്‍ധിക്കുന്നതനുസരിച്ച് കേരളത്തിനുള്ള വിഹിതവും വര്‍ധിക്കുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള കടുംപിടുത്തമോ വിവേചനമോ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല.


രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒരിക്കല്‍പ്പോലും പിശുക്കു കാണിച്ചിട്ടില്ല. ചോദിക്കുന്നതെല്ലാം നല്‍കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെതെന്ന് ഇടതുമുന്നണിയിലെ ചില മന്ത്രിമാര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വര്‍ധന. മോദി സര്‍ക്കാരിന്റെ ഉദാരമായ സമീപനത്തിന് തെളിവാണിത്. മൂലധന ചെലവിനായി 11,830 കോടി രൂപ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ഇതിന് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഉയര്‍ന്നു കേള്‍ക്കുമായിരുന്ന കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends