അസമിലെ തമുല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിജെപി പ്രവര്‍ത്തകൻ തളര്‍ന്നുവീണു; ഉടനെ പ്രധാനമന്ത്രി ചെയ്തത് !

അസമിലെ തമുല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിജെപി പ്രവര്‍ത്തകൻ തളര്‍ന്നുവീണു . ഉടൻ തന്നെ ബിജെപി പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി .
റാലിയില്‍ സംസാരിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി ഇടയ്ക്ക് പ്രസംഗം നിര്‍ത്തിയശേഷം നിര്‍ജ്ജലീകരണം മൂലം തളര്‍ന്നുവീണ ബിജെപി പ്രവര്‍ത്തകനിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു .
തുടര്‍ന്ന് തനിക്ക് ഒപ്പമെത്തിയ വൈദ്യസംഘത്തോട് പാര്‍ട്ടി പ്രവര്‍ത്തകന് ആവശ്യമായ പരിചരണം നല്‍കാന്‍ മോദി നിര്‍ദേശിക്കുകയും ചെയ്തു . പിഎംഒ വൈദ്യസംഘം, ദയവായി ചെന്ന് നിര്‍ജ്ജലീകരണം മൂലം പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവര്‍ത്തകനെ നോക്കൂ.
എനിക്കൊപ്പം എത്തിയിട്ടുള്ള ഡോക്ടര്‍മാര്‍, ദയവായി അവരെ പെട്ടെന്ന് സഹായിക്കുക എന്നായിരുന്നു മോദി മൈക്കിലൂടെ പറഞ്ഞത് . പ്രോട്ടോക്കോളിന്റെ ഭാഗമായി നാലംഗ വൈദ്യസംഘമാണ് പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത്.
ഫിസിഷ്യന്‍, പാരാമെഡിക്, ശസ്ത്രക്രിയാ വിദഗ്ധന്‍, അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കുനുള്ള വിദഗ്ധന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയ രീതിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ട്.
അതേ സമയം സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിനായിരുന്നു പ്രധാനമന്ത്രി എത്തിയിരുന്നു . തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരത്തിന് നന്ദി പഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു ഇന്നലെയെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത് .
https://www.facebook.com/Malayalivartha



























