'ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും': പ്രധാനമന്ത്രി പദവിയെക്കുറിച്ച് രാഹുൽ ഗാന്ധി

താൻ പ്രധാനമന്ത്രി ആയാൽ താന്‍ പ്രധാനമന്ത്രിയായാല്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
'വളര്‍ച്ചാ കേന്ദ്രീകൃതമായ ഒരു ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ഒരു ആശയത്തിലേക്ക് ഞാന്‍ നീങ്ങും. നമുക്ക് വളര്‍ച്ച ആവശ്യമാണെങ്കിലും ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും,'- പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന് ചോദ്യത്തിനായിരുന്നു അദ്ദേഹം ഈ രീതിയിൽ മറുപടി നൽകിയത്.
ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ച നോക്കിയാല്‍, നമ്മുടെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമിടയിലും മൂല്യവര്‍ദ്ധനയ്ക്കും ഉല്‍പാദനത്തിനുമിടയില്‍ ഉണ്ടായിരിക്കേണ്ട അനുപാതം ഇല്ലെന്നും തൊഴില്‍ സംഖ്യ തൊട്ടടുത്ത് നില്‍ക്കുന്നില്ലെങ്കില്‍ 9 ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണ് ഭരണപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തെറ്റുകുറ്റങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തിരഞ്ഞെടുപ്പ് സംവിധാനങ്ങളും മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും നിഷ്പക്ഷമായി തന്നെ പ്രവർത്തിക്കണം.
പക്ഷെ ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെയല്ല നടക്കുന്നത്. അസാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വന്തം വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തികൊണ്ടു പോയത് എല്ലാവരും അറിഞ്ഞതാണ്. ഇവിടെ ജയിക്കുക എന്നതിലുപരി സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സംവിധാനമുണ്ടാകുക എന്നതാണ് ആവശ്യമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























