മോഷ്ടിച്ചത് എന്തായാലും വെറുതെയായില്ല! നോട്ടുകെട്ടുകൾ ഒരുമിച്ച് കണ്ടപ്പോൾ കള്ളന് അറ്റാക്ക്; ഒടുവിൽ മോഷ്ടിച്ച പണം ചികിത്സയ്ക്കായി ഉപയോഗിച്ചു

മോഷ്ട്ടിക്കുന്നതിനിടെ കള്ളന്റെ കണ്ണിൽ അപ്രതീക്ഷിതമായി കൂടുതൽ പണം കണ്ടപ്പോൾ ഹൃദയാഘാതം. ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍ ജില്ലയിൽ കൊട്വാലിയിലാണ് ഇത്തരത്തിൽ വിചിത്രമായ സംഭവം നടക്കുന്നത്. ഉത്തര്‍പ്രദേശിൽ കോട്വാലി പ്രദേശത്ത് നിന്നും മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് വിചിത്രമായ സംഭവത്തെ അറിയുന്നത്.
പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തി ഇദ്ദേഹം കുറ്റസമ്മതമ നടത്തുകയും ചെയ്തു. കൊള്ളയടിച്ച പണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് മനസ്സിലാക്കിയതോടെയാണ് കള്ളന് പെട്ടെന്ന് സന്തോഷം വരുന്നത്.
തുടർന്ന് സന്തോഷം താങ്ങാനാകാതെ വന്നപ്പോൾ ഹൃദയാഘാതമുണ്ടായി. ചികിത്സയിലായി മോഷ്ടിച്ച പണത്തിന്റെ തന്നെ ഏറിയ പങ്കും ചിലവാക്കേണ്ടി വന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി മാസം16ന് അര്‍ധരാത്രിയാണ് നവാബ് ഹൈദറിന്റെ ഉടമസ്ഥതയിലുള്ള പൊതു സേവന കേന്ദ്രത്തിൽ നിന്നും കവര്‍ച്ച നടക്കു നടക്കുന്നത്.
മോഷണത്തിന് പിന്നാലെ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഹൈദര്‍ പരാതി നൽകിയിരുന്നുവെന്ന് ബിജ്നൂര്‍ പോലീസ് സൂപ്രണ്ട് ധരം വീര്‍ സിങ്ങ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസിന് ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടന്ന് മാര്‍ച്ച് മാസം 30നാണ് കേസിൽ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. പൂലര്‍ച്ചെയോടെ പ്രതികളിൽ ഒരാളായ നൗഷീദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് ജനസേവന കേന്ദ്രത്തിൽ മോഷണം നടത്തിയത് താനും സുഹൃത്ത് ഇജാസും ചേർന്നാണെന്ന് ഇയാൾ മൊഴിനൽകി.
അപ്രതീക്ഷിതമായി കൂടുതൽ പണം കണ്ടതോടെ രണ്ടാമനായ ഇജാസിന് ഹൃദയാഘാതം ഉണ്ടായതായും നൗഷീദ് പോലീസിനോട് തുറന്നു പറയുകയായിരുന്നു.
ഇതിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ ആഞ്ജിയോ പ്ലാസ്റ്റി ചികിത്സയ്ക്കു വിധേയനായ ഇജാസ് ഇപ്പോൾ വീട്ടിൽപാബ വിശ്രമത്തിലാണെന്നും നൗഷീദ് പോലീസിനോട് പറഞ്ഞു. ഇജാസിനെ ഡോക്ടർമാരുടെ ഉപദേശം തേടിയ ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























