രാകേഷ് ടികായത്തിന് നേരേയുള്ള ആക്രമണത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു... എബിവിപി നേതാവ് കുല്‍ദീപ് യാദവ് ഉൾപ്പെടെ അറസ്റ്റിൽ...

ഡൽഹിയിലെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസില്‍ എബിവിപി നതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 33 പേരാണ് പ്രതികളായിട്ടുള്ളത്. രാകേഷ് ടിക്കായത്തിന്‍റെ വാഹനത്തിന് നേരെ വെടിവെപ്പ് നടന്നെന്ന ഭാരതീയ കിസാന്‍ യൂണിയൻ നടത്തിയ ആരോപണം പൊലീസ് തള്ളിയിട്ടുണ്ട്.
കല്ലുകളും വടികളും കൊണ്ടാണ് കാറിന് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹര്‍സോളിയിലെ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് രാകേഷ് ടിക്കായത്തിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. വിഷയത്തില്‍ വലിയ പ്രതിഷേധം ഉണ്ടായതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജസ്ഥാനിലെ അൽവാർ ഗ്രാമത്തിലെ ബൻസൂർ റോഡിലുള്ള ടാറ്റർപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്. വെടിയുതിർന്ന ശേഷം കാറിലേക്ക് മഷി എറിഞ്ഞു എന്നാണ് അനുയായികൾ ആരോപിച്ചത്. എന്നാൽ, രാകേഷ് ടികായത് പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടിരുന്നു.
ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത് നേരത്തേ തന്നെ ആരോപിച്ചിരുന്നു. ആക്രമണത്തിൽ തകർന്ന കാറിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യം കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്നാണ് അദ്ദേഹം വീഡിയോയെ പറ്റി കുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സർവകലാശാലയിലെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ ക്രമസമാധാനം തകർക്കുന്നുവെന്ന വകുപ്പ് ചുമത്തി കരുതൽ തടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കിസാൻ പഞ്ചായത്തിന്റെ വേദിയിൽ നിന്ന് മറ്റൊന്നിലേക്ക് ടികായത്ത് പോവുമ്പോഴാണ് സംഭവം നടന്നത്. അൽവാറിൽ ടികായത്തിന് രണ്ട് പൊതു യോഗങ്ങളുണ്ടായിരുന്നു.
യാത്രയ്ക്കിടെ രാജ് റിഷി ഭാർതാരി മൽസ്യ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി യൂനിയൻ പ്രസിഡന്റ് കുൽദീപ് റാവുവിന്റെ നേതൃത്വത്തിൽ ചിലർ ടികായത്തിന്റെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാണിച്ചെന്ന് ഭീവാടി എസ്പി രാം മൂർത്തി ജോഷി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
പ്രതിഷേധക്കാർ വാഹന വ്യൂഹത്തിന് നേരെ മഷി എറിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവം നടക്കുമ്പോൾ ടികായത്ത് സഞ്ചരിച്ചിരുന്ന കാർ മുന്നോട്ടു പോയിരുന്നു. ടികായത്തിനെ പിന്തുണയ്ക്കുന്നവരും കരിങ്കൊടി കാണിച്ചവരും തമ്മിൽ പിന്നീട് വാക്കേറ്റമുണ്ടായിരുന്നു. സമാധാനം തകർക്കുന്നുവെന്നതിന്റെ പേരിൽ റാവു ഉൾപ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കേസില്‍ 85ഓളം കാര്‍ഷക സംഘടനകളെ സമീപിച്ചതായി സമിതി അറിയിച്ചു.
അവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചതായും സമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ ചെയ്തു. ഈ വര്‍ഷം ജനുവരി 12 ന് മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ ബന്ധപ്പെട്ടവരുമായി കൂടിയലോചിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയമിച്ചു.
https://www.facebook.com/Malayalivartha



























