കാണാതായ 15 കാരിയെ ഒൻപത് ദിവസങ്ങൾക്ക് ശേഷം പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

നോയിഡയില്‍ നിന്നും കാണാതായ 15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് നോയിഡയില്‍ നിന്നാണ് കുട്ടിയെ കാണാതാകുന്നത്.
മാര്‍ച്ച് 22 രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി നേരം വൈകിയിട്ടും കുട്ടിയെ കാണാതായതോടെ സ്‌കൂളില്‍ അന്വേഷിച്ചെത്തിയ പെൺകുട്ടിയുടെ പിതാവ് സ്‌കൂളിൽ എത്തിയപ്പോൾ സ്കൂൾ അടച്ചിട്ടിരിക്കുകയായിരുന്നു.
തുടർന്ന് പിതാവാണ് പോലീസിൽ പരാതി നൽകുകയും കാണാതായ കാര്യം വ്യക്തമാക്കുകയും ചെയ്തത്. എന്നാല്‍ അതേസമയം ബന്ധുക്കളില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കേണ്ടെന്നും പരാതി നല്‍കിയാല്‍ കുടുംബത്തിന്റെ അന്തസ് ഇല്ലാതാകുമെന്നും പറഞ്ഞുവെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
തുടർന്നുള്ള തിരച്ചിലിലായിരുന്നു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നുന്നത്. ഒരു ആശുപത്രിയിൽ നിന്നായിരുന്നു കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
മാര്‍ച്ച് മുപ്പത്തിയൊന്നിന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കുട്ടി മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചത്.
സംഭവത്തെ തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് പോലീസില്‍ പരാതി നല്‍കേണ്ടെന്ന് പറഞ്ഞ ബന്ധുവിനും മറ്റൊരാള്‍ക്കും ഒപ്പം ബൈക്കില്‍ പെണ്‍കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
തുടർന്ന് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























