ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; പത്തോളം പേര്‍ക്ക് പരിക്ക്

ഛത്തീസ്‌ഗഡില്‍ ബസ്‌തറില്‍ മാവോയിസ്‌റ്റുകളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരചരമമടഞ്ഞു. മൂന്ന് പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്‌റ്റുകള്‍ക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബസ്‌തറില്‍ തരേമിന് സമീപം ബൈജാപൂരിലാണ് സംഭവമുണ്ടായത്.
ഛത്തീസ്‌ഗഡില്‍ നാരായണ്‍പൂരില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്മാരുടെ ബസിന് നേരെ ആക്രമണം നടത്തിയതിന് 10 ദിവസത്തിനകമാണ് ബസ്‌തറിലെ സംഭവം. നാരായണ്‍പൂരില്‍ വീരമൃത്യു വരിച്ചത് അഞ്ച് പൊലീസുകാരാണ്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha



























