ചത്തീസ്ഗഡിലെ ബസ്തറിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ.... അഞ്ച് സൈനികർ വീരമൃത്യു വരിച്ചു... തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം...

ചത്തീസ്ഗഡിലെ ബീജാപ്പൂരിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് സൈനികര്‍ ജീവൻ വെടിഞ്ഞു. 20തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബു വെച്ച് മാവോയിസ്റ്റുകൾ തകര്‍ക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റിമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സൈന്യം വകവരുത്തി.
ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറിൽ മാവോയിസ്റ്റുകൾ നടത്തുന്നത്. റായ്പ്പൂരിൽ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനിൽ പരിധിയിലായിരുന്നു ഇന്നത്തെ ആക്രമണം നടന്നത്. വൈകീട്ട് നാലേകാലോട് അടുപ്പിച്ചായിരുന്നു സിആര്‍പിഎഫും സ്പെഷ്യൽ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബു വെച്ച് തകര്‍ത്തത്.
25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉൾപ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ റായ്പ്പൂരിലെ ആശുപത്രിയിൽ ഉടൻ തന്നെ എത്തിക്കുകയും ചെയ്തു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്‍റെ ബസാണ് ആക്രമിക്കപ്പെട്ടത്.
സ്ഫോടനത്തിന്‍റെ ആഘാതത്തിൽ റോഡിൽ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്കാണ് പതിച്ചത്. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. മാവോയിസ്‌റ്റുകൾക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തെ അപലപിച്ച ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി.ആർ.പി.എഫിലെ എലൈറ്റ് കോബ്ര യൂനിറ്റ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവർ സംയുക്ത ഓപറേഷനാണ് നടത്തിയതെന്നാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ അശോക് ജുനേജ പറഞ്ഞത്. ഏറ്റുമുട്ടൽ ഏറെ നേരം തുടർന്നു നിന്നരുന്നു.
ചത്തീസ്ഗഡിലെ നാരായണ്‍പൂരിലും കഴിഞ്ഞ ആഴ്ച മാവോയിസ്റ്റുകൾ സൈന്യത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. മൂന്ന് സൈനികര്‍ക്ക് അന്ന് ജീവൻ പൊലിഞ്ഞിരുന്നു. നാരായൺപൂരിൽ വീരമൃത്യു വരിച്ചത് അഞ്ച് പൊലീസുകാരാണ്.
14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ജവാന് വെടിയേറ്റത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പട്രോളിംഗിന് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതത്.
https://www.facebook.com/Malayalivartha



























