ഐഎസ്ആര്‍ഒ ചാരക്കേസിൽ ഉന്നതതല സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കേസിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചത് മുദ്രവച്ച കവറിൽ

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നതതല സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018ലാണ് ജസ്റ്റീസ് ഡി.കെ. ജയിന് അധ്യക്ഷനായ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്.
കേന്ദ്ര ആഭ്യന്തരവകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരാണ് സമിതിയിലുള്ള മറ്റ് രണ്ടുപേര്‍. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha



























