ലൗ ജിഹാദ് കേരളത്തെ ബാധിക്കുന്ന ഭീകരപ്രവർത്തനം.... സത്യാവസ്ഥ തുറന്നുകാട്ടി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ...

ലൗ ജിഹാദ് വിഷയം കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്ന് തുറന്നടിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിലെ ലൗ ജിഹാദ് ഭാവനയല്ലെന്നാണ് ധനമന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത്.
യാഥാർത്ഥ്യമാണെന്ന് കേരളത്തിലെ അനേകം ഹിന്ദു, ക്രിസത്യൻ കുടുംബങ്ങൾക്ക് ബോധ്യമുണ്ടെന്നും ബിജെപി ഇതു തുറന്നു പറഞ്ഞപ്പോൾ വലതുപക്ഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തി. ഇപ്പോൾ ക്രൈസ്തവ സഭകൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണ് തുറന്നു പറഞ്ഞതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
പ്രണയം നടിച്ച് വിദേശത്തു കൊണ്ടു പോയി പെൺകുട്ടികളെ നശിപ്പിക്കുന്നത് തുടർകഥയാണെന്നും അവർ പറയുന്നു. പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ ജോസ് കെ.മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചാ വിഷമായി മാറിയത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
എല്‍.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിൽ ഒരാളായ കേരള കോണ്‍ഗ്രസില്‍ നിന്നും ഇത്തരമൊരു പ്രതികരണം വന്നത് സി.പി.എമ്മിനെയും മുന്നണിയെയും ഒരു പോലെ വെട്ടിലാക്കിയിരിക്കുകയാണ്.
ജോസ് കെ. മാണിയെ പിന്തുണച്ച് കെസിബിസിയും പിന്നാലെ രംഗത്ത് വന്നിരുന്നു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണെന്നും ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണെന്നും അവർ പറഞ്ഞു.
ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.
മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിര്‍പ്പ് അറിയിച്ചതോടെ നിലപാട് മാറ്റി ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതു മുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്നും ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല.
ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞ് വിദഗ്ധമായി തടിയൂരി. ജോസ് കെ. മാണിയെ ഭീഷണിപ്പെടുത്തി വായടിപ്പിക്കുകയാണ് ഇടതുമുന്നണി ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും ലൗ ജിഹാദ് വിഷയം ഉയർത്തിക്കാട്ടിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി.
യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തു കൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ആരാഞ്ഞിരുന്നു. എന്നാൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായി തന്നെയാണ് യുപി മോഡൽ വികസനവും ലൗ ജിഹാദ് നിരോധന നിയമവും.
https://www.facebook.com/Malayalivartha



























