മദ്യലഹരിയില്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു; സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്

മദ്യലഹരിയില്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ ചുട്ടുകൊന്നു. കുടകിലെ പൊന്നംപേട്ടക്കടുത്ത ഹൈസൊഡലൂരിലാണ് നാടിനെ നടുക്കിയ ദുരന്തം. മുഗുട്ടഗേരിയിലെ കെ.എം. ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്റ്റേറ്റിലെ ജീവനക്കാരനായ പണി എരവ സമുദായത്തിലെ ബോജയാണ് (52) മദ്യലഹരിയില്‍ സ്വന്തം കുടുംബത്തിലെ ആറുപേരെ പെട്രോള്‍ ഒഴിച്ച് ചുട്ടു കൊന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബോജെന്റ ഭാര്യ ബേബി (41), ബേബിയുടെ മാതാവ് സീതെ (58), പ്രാര്‍ഥന (ആറ്) എന്നിവര്‍ സംഭവസ്ഥലത്തും, ബോജെന്റ പേരമക്കളായ പ്രകാശ് (ആറ്), വിശ്വാസ് (മൂന്ന്), അവിനാശ് (ഏഴ്) എന്നിവര്‍ മൈസൂരിലെ കെ.ആര്‍. ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ബോജെന്റ മകന്‍ മഞ്ജുവും തോലനും രക്ഷപ്പെട്ടു.
ഭാര്യയുമായി വഴക്കുണ്ടാക്കിയ ബോജ കുടുംബത്തെ ചുട്ടുകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിത്യവും വഴക്കുണ്ടാക്കുന്നത് കാരണം ബേബിയും മക്കളും പേരമക്കളും മറ്റൊരു തോട്ടത്തിലെ വീട്ടിലായിരുന്നു താമസം. രാത്രി ബോജ വീടിെന്റ കതകുകള്‍ പുറത്തുനിന്നും താഴിട്ട് പൂട്ടി മുകളില്‍ കയറി ഓടുകള്‍ എടുത്ത് പെട്രോള്‍ ഒഴിച്ചാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ബോജ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു.
കാനൂര്‍ ഗ്രാമത്തെ നടുക്കിയ സംഭവത്തില്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ശനിയാഴ്ച നേരം പുലര്‍ന്നത് ഇൗ ദുരന്ത വര്‍ത്ത കേട്ടായിരുന്നു. പൊന്നംപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ഗോണിക്കുപ്പ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. തെക്കന്‍ മേഖല ഐ.ജി മധുകര്‍ പവാര്‍, എസ്.പി. ക്ഷമാ മിശ്ര എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























