പബ്ലിക് എന്റര്‍പ്രൈസസ് സിലക്‌ഷന്‍ ബോര്‍ഡ് അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു

പബ്ലിക് എന്റര്‍പ്രൈസസ് സിലക്‌ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു. ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയര്‍പഴ്സനും മാനേജിങ് ഡയറക്ടറുമാണ് മല്ലിക.കേന്ദ്ര പൊതു മേഖലാ സംരംഭങ്ങളുടെ ഉന്നത പദവികളില്‍ നിയമിക്കപ്പെടേണ്ടവരെ സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുകയെന്നതാണ് പിഇഎസ്ബിയുടെ പ്രധാന ചുമതല.
ആദ്യമായാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള ആളെ പിഇഎസ്ബി അധ്യക്ഷസ്ഥാനത്തു നിയമിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്ബനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക. ടാറ്റാ സ്റ്റീലിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്സിലും ഇവരുണ്ട്. മദ്രാസ് ഐഐടി, ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്നിവയുടെ ഭരണസമിതി അംഗവുമാണ്.
https://www.facebook.com/Malayalivartha



























