സഹതാപ വോട്ട് തേടി കോൺഗ്രസും ബിജെപിയും... ഒപ്പം ഭീണിയും വിരട്ടലും... ഇത് മാസ്റ്റർ പ്ലാൻ...

ബന്ധുക്കളേയും സ്വന്തക്കാരേയും പോരാട്ടത്തിനിറക്കി തെരഞ്ഞെടുപ്പ് കൊഴിപ്പിക്കലാണ് രാജസ്ഥാനിൽ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ തങ്ങൾക്ക് നിലനിർത്തുവാനായി ബന്ധുക്കളെ കളത്തിലിറക്കി രാജസ്ഥാനിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു.
സുജൻഗഡ്, സഹാറ, രാജസമന്ധ് എന്നീ മണ്ഡലങ്ങളിലാണ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സുജൻഗഡിൽ ഇപ്പോഴത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ഭൻവർലാൽ മേഘ്‍വാൽ അന്തരിച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പു നടത്താനായി തയ്യാറെടുക്കുന്നത്. അദ്ദേഹത്തിന്റെ മകനായ മനോജ് മേഘ്‍വാലിനെയാണു കോൺഗ്രസ് സ്ഥാനാർഥി ആയി നിശ്ചയിച്ചിട്ടുള്ളത്. വസുന്ധര രാജെ മന്ത്രിസഭയിൽ അംഗമായിരുന്ന ഖേമാറാം മേഘ്‍വാൽ തന്നെയാണു ബിജെപിക്കായി ഇത്തവണയും മത്സരംഗത്തിറങ്ങുന്നത്.
ഇരു പാർട്ടികൾക്കും തുല്യശക്തിയുള്ള മണ്ഡലത്തിൽ ഒരു പാർട്ടിയും രണ്ടുതവണ തുടർച്ചയായി ജയിച്ചിട്ടില്ലെന്ന ചരിത്രവു നിലനിൽക്കുന്നുണ്ട്. എങ്കിലും 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഭൻവർലാൽ മേഘ്‍വാലിനു നൽകിയ മണ്ഡലത്തിൽ ഭരണകക്ഷി വലിയ പ്രതീക്ഷയാണ് വയ്ച്ചിരിക്കുന്നത്.
കോവിഡ് മൂലം മരിച്ച എംഎൽഎ കൈലാശ് ത്രിവേദിയുടെ ഭാര്യയായ ഗായത്രി ദേവിയാണ് സഹാറയിൽ കോൺഗ്രസിനു വേണ്ടി ജനവിധി തേടുന്നത്. ജാതിസമവാക്യങ്ങൾ ഏറെ പ്രധാനമായ മണ്ഡലത്തിൽ ഭൈറോൺ സിഖ് ഷെഖാവത്ത് മന്ത്രിസഭയിൽ അംഗമായിരുന്ന രത്തൻ ലാൽ ജാട്ടിനെ മത്സര രംഗത്തേക്കു തിരിച്ചു വിളിച്ചിരിക്കുകയാണു ബിജെപി. റിബൽ സ്ഥാനാർഥിയുടെ സാന്നിധ്യം മൂലം കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കുന്നതിനുള്ള കടുത്ത പോരാട്ടത്തിലാണു പാർട്ടി.
ബിജെപി എംഎൽഎയും മുൻമന്ത്രിയുമായിരുന്ന കിരൺ മഹേശ്വരിയുടെ നിര്യാണം മൂലം ഒഴിവുവന്ന രാജസമന്ധിൽ അവരുടെ മകൾ ദീപ്തി മഹേശ്വരിയെ പാർട്ടി സ്ഥാനാർഥിയാക്കി. കിരൺ മഹേശ്വരി 24,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ദീപ്തിയുടെ പ്രധാന എതിരാളി കോൺഗ്രസിന്റെ താൻസൂക്ക് ബോറയാണ്.
സ്പീക്കർ കോണ്‍ഗ്രസ് എംഎൽഎ ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ നിര്യാണത്തെ തുടർന്ന് ഉദയ്പുർ ജില്ലയിലെ വല്ലഭ്നഗർ സീറ്റും ഒഴിഞ്ഞു കിടക്കുകയാണെങ്കിലും ഇവിടേക്കുള്ള തിരഞ്ഞെടുപ്പു തീയതി ഇകുവരേയും പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നിൽ രണ്ടു മണ്ഡലങ്ങളിലും കണക്കുകൾ ബിജെപിക്ക് ഇപ്പോൾ അനുകൂലമാണ്.
കഴിഞ്ഞ തവണ റിബലായി മത്സരിച്ച ലാധൂലാൽ പിതലിയ ഇത്തവണയും സ്വതന്ത്രനായി രംഗത്തിറങ്ങിയെങ്കിലും പിൻവലിപ്പിക്കാൻ ബിജെപിക്കായിട്ടുണ്ട്. ഇതാകട്ടെ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത വാക്പോരിനും കാരണമായി. തന്റെയും കുടുംബത്തിന്റെയും സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും സാമ്പത്തികമായി തകർക്കുമെന്നും ഭീഷണിപ്പെടുത്തിയാണു പത്രിക പിൻവലിപ്പിച്ചതെന്നും,
സുരക്ഷ നൽകണമെന്നും കാണിച്ച് പിതലിയ മുഖ്യമന്ത്രിക്കു കത്തെഴുതി. പിതലിയ 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി രൂപ്‌ലാൽ ജാട്ട് പരാജയപ്പെട്ടത് ഏഴായിരത്തിലേറെ വോട്ടുകൾക്കു മാത്രമാണ്. റിബലിനെ ഒതുക്കാനായതോടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണു ബിജെപി ഉള്ളത്.
എങ്കിലും ഭരണത്തിലിരിക്കുന്നതിന്റെ ആനുകൂല്യവും കാർഷിക ബില്ലിനോടു സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലുയർന്നിരിക്കുന്ന പ്രതിഷേധവും കാര്യങ്ങൾ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. കോൺഗ്രസിനൊപ്പം നിന്ന ഭാരതീയ ട്രൈബൽ പാർട്ടിയും ബിജെപിക്കൊപ്പം നിന്ന രാഷ്ട്രീയ ലോക്താന്ത്രിക പാർട്ടിയും വിവിധ കാരണങ്ങളാൽ മുന്നണി വിട്ടു സ്വതന്ത്ര നിലപാട് സ്വീകരിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്നതും കണ്ടു തന്നെയറിയണം.
അതേസമയം, ബിജെപി ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിച്ചതായി വിമത സ്ഥാനാർഥി ആരോപണം ഉന്നയിച്ചു. പരാതിക്കാരനായ സഹാറ മണ്ഡലത്തിലെ സ്ഥാനാർഥി ലാധൂലാൽ പിതലിയ തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നൽകി. ഇന്നലെയായിരുന്നു പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി.
ബിജെപി നേതാവായിരുന്ന ലാധൂലാൽ പിതലിയ 2018ൽ സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്നു പാർട്ടി വിടുകയും സ്വതന്ത്രനായി മത്സരിച്ചു 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഒരു മാസം മുൻപു ബിജെപിയിൽ തിരിച്ചെത്തിയ പിതലിയ ഇത്തവണയും സീറ്റ് കിട്ടാതായതോടെ സ്വതന്ത്രൻ ആയി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിതലിയയ്ക്ക് അർഹമായ സ്ഥാനമാനങ്ങള്‍ നൽകുമെന്നും കേന്ദ്രസർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളില്‍ സംതൃപ്തനായ അദ്ദേഹം പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുവാൻ സ്വമേധയാ നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയും ഈ അവസരത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























