രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനാശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനാശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈസ്റ്റര്‍ ദിനത്തിന്റെ പാവനസ്മരണയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് ആശംസ അറിയിച്ചത്. ഈ സന്തോഷത്തിന്റെ സുദിനത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റേയും മൂല്യങ്ങള്‍ നമ്മുടെ രാജ്യത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ആഹ്ലാദവും സമ്മാനിക്കട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
യേശുദേവന്റെ ഭക്തിനിര്‍ഭരവും പുണ്യംനിറഞ്ഞതുമായ വചനങ്ങളും സന്ദേശങ്ങളും ഓര്‍ക്കേണ്ട നാളുകളാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യേശു ക്രിസ്തു ഊന്നല്‍ നല്‍കിയ സാമൂഹ്യശാക്തീകരണമാണ് ഈ ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ സ്വാധീനിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha



























