വധുവിന്റെ വീട്ടുകാർ സ്ത്രീധനം നൽകിയില്ല; ഭർതൃ വീട്ടുകാർ യുവതിയെ നഗ്‌നയാക്കി മർദിച്ചു

സ്ത്രീധനം നല്കാൻ വിസമ്മതിച്ച വധുവിനെ ഭർതൃ വീട്ടുകാർ നഗ്നയാക്കി മർദിച്ചു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലാണ് 24 കാരിയെ ക്രൂരമായി മർദിച്ചത്.
യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിഞ്ഞത്.
നിരവധി പുരുഷന്‍മാര്‍ വടി ഉപയോഗിച്ച് വളഞ്ഞ് യുവതിയെ മര്‍ദിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.
നിലത്ത് വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്നയാക്കിയശേഷം മര്‍ദനം തുടർന്നുകൊണ്ടിരുന്നു. ഒരു സ്ത്രീ യുവതിയുടെ ദേഹത്ത് വസ്ത്രം വലിച്ചിടുന്നതും പുരുഷന്‍മാരെ തള്ളിമാറ്റുന്നതും വിഡിയോയിൽ കാണുന്നുണ്ട്.
ക്രൂര മര്‍ദനത്തിനെതിരെ യുവതിയുടെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.ഗ്രാമത്തിലെ ചിലര്‍ യുവതിയെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























