അക്ഷയ് കുമാറിന് കോവിഡ് സ്ഥിതീകരിച്ചു; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ

ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിതീകരിച്ചു. താരം ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചത്.
നിലവില്‍ താരം ഹോം ക്വാറന്റയിലാണ് . താനുമായി ബന്ധപ്പെട്ടവര്‍ പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാര്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.
പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കോവിഡ് പോസിറ്റീവ് ആകുന്നത്.
അതേസമയം നേരത്തേ, ബോളിവുഡ് താരങ്ങളായ ആലിയാ ഭട്ടിനും ആമിര്‍ ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആലിയയും സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചത് .
കോവിഡ് സ്ഥിരീകരിച്ചയുടന്‍ തന്നെ താന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കവിലക്കില്‍ പോയെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റണ്‍ബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
അന്ന് ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. റണ്‍ബീറിന്റെ പരിശോധനഫലം നെഗറ്റീവായതിന് ശേഷമാണ് ആലിയയ്ക്ക് കോവിഡ് സ്ഥിതീകരിച്ചത്.
https://www.facebook.com/Malayalivartha



























