ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം.... ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി...

ചത്തീസ്ഗഢിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. അതിൽ 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായി സൂചന ലഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ രണ്ട് ഡസനിലധികം ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇരുപത്തിയഞ്ച് ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെ അഞ്ച് സൈനികർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























