ഉത്തരാഖണ്ഡിൽ കാട്ടു തീ, നാലുപേർ മരണപെട്ടു, കാട്ടുമൃഗങ്ങളും വെന്തു മരിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; 964 സ്ഥലങ്ങളിൽ തീ പടർന്നു പിടിച്ചു, എൻഡിആർഎഫ് സംഘങ്ങളെ വിന്യസിക്കുമെന്ന് അമിത് ഷാ

ഉത്തരാഖണ്ഡില്‍ കാട്ടുതീപടർന്നു പിടിയ്ക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്.സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തെ 964 സ്ഥലങ്ങളിൽ തീ പടർന്നു പിടിച്ചു. വലിയ രീതിയിലെ നഷ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
കാട്ടുതീയില്‍പ്പെട്ട് ഇതുവരെ നാലു പേര് മരണപെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടർന്ന് പിടിച്ചത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
12000 ഗാര്‍ഡുകളും ഫയര്‍ വാച്ചര്‍മാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് ഉന്നതതല യോഗം കൂടിയിരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് വ്യക്തമാക്കി.
ഹെലികോപ്ടറിന്റെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഉത്തരാഖണ്ഡിലേക്ക് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























