ഭർത്താവിന് വീട്ടുജോലിക്കാരിയുമായി വഴിവിട്ട ബന്ധം! ഇതിനെ എതിർത്ത ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി... ബന്ധം പുറം ലോകം അറിയാതിരിക്കാൻ മൂവരും ഒരുമിച്ച് ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ ഭാര്യ പരാതിയുമായി പോലീസിൽ

ഭർത്താവിന് വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധം ഉണ്ടായതിനെ തുടർന്ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായി ഭാര്യയുടെ പരാതി. അഹമ്മദാബാദിലാണ് സംഭവം.
അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി നികോല്‍ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.
മുകേഷ്-അല്‍ക്ക ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട് .മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട് ജോലിക്കായി വിളിക്കുന്നത്. ഈ സമയത്ത് , ഭര്‍ത്താവും ജോലിക്കാരിയും പരസ്പരം അടുക്കുകയായിരുന്നു.
അതിന് ശേഷം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് അല്‍ക്ക പരാതിയില്‍ പറയുന്നു. ഡിപ്രമുഖ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തുടർന്ന് ഈ ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ ഇവര്‍ നികോലിലേക്ക് താമസം മാറുകയായിരുന്നു. അതെ സമയം തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവ് ഉന്നയിക്കുന്ന ആവശ്യം.
ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജോലിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട് .
2020 ഏപ്രിലില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഇരുവർക്കുമെതിരെ കേസ് രെജിസ്റ്റർ ചെയ്യുമെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha



























