ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഛത്തീസ്ഗഢ് ബിജാപൂരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടന്ന മാവോവാദി അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. പ്രാഥമിക വിവരപ്രകാരം 22 പേരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യസംവിധാനത്തില്‍ സായുധകലാപത്തിനു സ്ഥാനമില്ല.
അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്. കൊല്ലപ്പെട്ട ജവാന്‍മാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha



























