രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍ വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.
പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി കമ്മ്യൂണിറ്റി അവബോധവും അതിന്റെ ഇടപെലും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന് നേരിടുന്നതിലുള്ള വീഴ്ച, പകര്‍ച്ചവ്യാധി തളര്‍ച്ച, കൃത്യമായി കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുന്നതിലുള്ള വീഴ്ച എന്നിവയാണ് കോവിഡ് വ്യാപനം രാജ്യത്ത് വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കോവിഡിനെ നേരുടുന്നതിനായി അനുയോജ്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ 11 വരെ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സൗകര്യങ്ങളിലും 100 ശതമാനം മാസ്‌ക് ഉപയോഗം, വ്യക്തിശുചിത്വം, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് കോവിഡിന് ആനുയോജ്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ക്യാമ്‌ബെയ്ന്‍ പ്രഖ്യാപിച്ചു.
ചില സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും അതിനായി കൂടുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ണ്ണായകമാണെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ ബ്രസീലിനെയും അമേരിക്കയെയും മറികടന്നു. 93,000 കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതിനാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. വാരാന്ത്യ ലോക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാത്രി കര്‍ഫ്യൂ തുടരുമെന്നും പകല്‍ സമയത്ത് 144 പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വാരാന്ത്യ ലോക്ഡൗണിന് പുറമേ നാളെ രാത്രി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഷോപ്പിങ് മാള്‍, ബാറുകള്‍, റെസ്‌റ്റോറന്റ്, ചെറിയ ഷോപ്പുകള്‍ എന്നിവ പാഴ്‌സലുകള്‍ക്കായി മാത്രം തുറക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ''അദ്ദേഹം പറഞ്ഞു.
വ്യവസായ, ഉല്പാദന മേഖലകള്‍, പച്ചക്കറി വിപണികള്‍, തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഉണ്ടെങ്കില്‍ നിര്‍മ്മാണ സൈറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തിയേറ്ററുകള്‍, നാടക തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും സിനിമ, ടെലിവിഷന്‍ ഷൂട്ടിംഗ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ക്കുകള്‍ അടച്ചിടും. മതപരമായ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെന്നും പൊതുഗതാഗത സംവിധാനം പ്രവര്‍ത്തനക്ഷമമായി തുടരുമെന്നും മാലിക് പറഞ്ഞു.
https://www.facebook.com/Malayalivartha



























