ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ രണ്ടായിരം ജവാന്മാര്‍ ഉള്‍പ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ രണ്ടായിരം ജവാന്മാര്‍ ഉള്‍പ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ക്ക് വീരമൃത്യു. 32 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. 21 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മരണമടഞ്ഞ മാവോയിസ്റ്റുകളുടെ എണ്ണത്തില്‍ സ്ഥിരീകരണമില്ല. ഒരു വനിതാ മാവോയിസ്റ്റിന്റെ ജഡം കണ്ടെടുത്തു. സുക്മ ജില്ലയിലെ ജൊനഗുഡ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് നാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്.
വെള്ളിയാഴ്ച രാത്രിയാണ് സംയുക്ത സേന മാവോയിസ്റ്റ് ശക്തി കേന്ദ്രമായ തെക്കന്‍ ബസ്തര്‍ വനമേഖലയില്‍ തെരച്ചില്‍ തുടങ്ങിയത്. വനത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെക്കുറിച്ചും ഉന്നത മാവോയിസ്റ്റ് കമാന്‍ഡര്‍ മദ്വി ഹിദ്മയെക്കുറിച്ചും രഹസ്യവിവരം ലഭിച്ചതിനു പിന്നാലെ പത്തു ദിവസമായി ഇവിടം നിരീക്ഷണത്തിലായിരുന്നു.
ബിജാപൂര്‍, സുക്മ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വനത്തില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു സേനാ ഓപ്പറേഷന്‍.
ബീജാപൂര്‍ ജില്ലയിലെ താരെം, ഉസൂര്‍, പാമെദ്, സുക്മ ജില്ലയിലെ മിന്‍പ, നര്‍സാപുരം എന്നീ അഞ്ച് പ്രദേശങ്ങളിലെ തെരച്ചിലിനിടെ, താരെമിലെ പട്രോളിംഗ് സംഘം ജോനഗുഡയിലെ വനത്തിലൂടെ നീങ്ങുമ്പോള്‍ മാവോയിസ്റ്റ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ആക്രമിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























