കോവിഡ് 19 രൂക്ഷമാകുന്ന മഹാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.... രാത്രി കാലങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി

കോവിഡ് 19 രൂക്ഷമാകുന്ന മഹാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. പ്രതിദിന കോവിഡ് നിരക്ക് അരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെയാണ് കര്‍ഫ്യൂ. കൂടാതെ വാരാന്ത്യം വെള്ളിയാഴ്ച രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു.
ഏപ്രില്‍ 30 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. കോവിഡ് നിയന്ത്രണ യജ്ഞങ്ങളുടെ പേര് മിഷന്‍ ബിഗിന്‍ എഗെയ്ന്‍ എന്നത് ബ്രേക്ക് ദി ചെയിന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. -
കൂടാതെ ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് കഴിക്കാന്‍ കഴിയില്ല. ടേക്ക് എവേ സംവിധാനം ഉണ്ടാകുന്നതായിരിക്കും.
ബാങ്കിങ്, ഇന്‍ഷുറന്‍സ് ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കും. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കും. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യും.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടായിരിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 കൂടരുത്. മരണ ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.
"
https://www.facebook.com/Malayalivartha



























