വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചത്തീസ്ഗഢ് സന്ദര്‍ശിക്കും

മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചത്തീസ്ഗഢ് സന്ദര്‍ശിക്കും.
ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദര്‍ശിക്കും.രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നില്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരായ പോരാട്ടം കേന്ദ്രം തുടരുമെന്ന് അമിത് ഷാ പറഞ്ഞു.
'നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ രക്തച്ചൊരിച്ചില്‍ പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കും.' ചത്തീസ്ഗഢ് മുഖമുന്ത്രി ഭൂപേഷ് ബഘേലും അമിത് ഷായെ അനുഗമിക്കും. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്.
രാവിലെ ജഗ്ദല്‍പുരിലെത്തുന്ന അമിത് ഷാ സൈനികരോടുളള ആദരസൂചകമായി അവര്‍ക്ക് റീ്ത്ത് സമര്‍പ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്പിലെത്തുന്ന അമിത് ഷാ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുമായും സിആര്‍പിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കും.
ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ജവാന്മാര്‍ വീരമൃത്യുവരിച്ചെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോവാദികള്‍ പോയത്.
അഞ്ചു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha



























