നൂറ് രൂപ നൽകിയ ശേഷം 90 രൂപയ്ക്ക് പെട്രോളും ശേഷിക്കുന്ന തുകയ്ക്ക് ബീഡിയും തീപ്പെട്ടിയും വാങ്ങി ക്ലിനിക്കിന് സമീപത്തെത്താൻ ആവശ്യപ്പെട്ടു... യുവാവ് അത് അനുസരിച്ചു, ഒടുവിൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് 19 കാരനെ ദാരുണമായി തീകൊളുത്തി കൊന്നു

കടം വാങ്ങിയ പണം തിരികെ നൽകിയില്ല 19 കാരനെ തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. യുവാവിന് 60 ശതമാനം പൊള്ളൽ ഏൽക്കുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുംചെയ്തു.
വെള്ളിയാഴ്ചയായിരുന്നു യുവാവിനെ തീകൊളുത്തിയത്. മെഹ്ബൂബ്ഷാ പത്താൻ എന്ന യുവാവാണ് മരണപ്പെട്ടത്. യുവാവ് രണ്ടുപേരിൽ നിന്നും പണം കടം വാങ്ങിയിരുന്നു.
ലാല കോട്ടില എന്നയാളിൽ നിന്നും 40,000 രൂപയും മഹിപത് കോട്ടില എന്നയാളിൽ നിന്നും 20,000 രൂപയുമാണ് യുവാവ് കടമായി വാങ്ങിയത്. പണമോ പലിശയോ യുവാവ് തിരികെ നൽകിയിരുന്നില്ല. ഇതാണ് കൊലപാതകത്തിൽ അവസാനിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 10:30ന് വീട്ടിലേക്ക് നടക്കവേ മെഹ്ബൂബ്ഷായെ ലാല വഴിയിൽ തടഞ്ഞു. പണം മടക്കി നൽകാൻ ലാല ആവശ്യപെടുകയും ചെയ്തു. എന്നാൽ കൊടുക്കാൻ പണമില്ലാത്തതിനാൽ ഉടൻ നൽകാമെന്നാണ് മെഹ്ബൂബ്ഷാ പറഞ്ഞത്.
തുടർന്ന് നൂറ് രൂപ നൽകിയ ശേഷം 90 രൂപയ്ക്ക് പെട്രോളും ശേഷിക്കുന്ന തുകയ്ക്ക് ബീഡിയും തീപ്പെട്ടിയും വാങ്ങി ഭാവ്നഗറിലുള്ള ക്ലിനിക്കിന് സമീപത്തെത്താൻ പറഞ്ഞു. മടങ്ങിയെത്തിയ മെഹ്ബൂബ്ഷായുടെ ശരീരത്തിൽ ലാല പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.
തുടർന്ന് പ്രദേശവാസികൾ സ്ഥലത്തു നിന്നും വിവരം അറിയിച്ചതനുസരിച്ച് ആബുലൻസ് എത്തിയാണ് മെഹ്ബൂബ്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആബുലൻസ് എത്തുമ്പോഴേക്ക് മെഹ്ബൂബ്ഷായ്ക്ക് അറുപത് ശതമാനത്തിലേറെ പൊള്ളലേൽക്കൽകുകയും ചെയ്തിരുന്നു.
മെഹ്ബൂബ്ഷായാണ് പെട്രോൾ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























