ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം? എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ... മുസ്ലിമായതോ? അതോ കേരളക്കാരനായതോ? ഏതാണ്! അഭിമാനിആയിരുന്നു എന്റെ ഇക്ക; ഹൃദയം തകരുന്ന കുറിപ്പുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ

കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി സിദ്ദിഖ് കാപ്പനെ യു പി പോലീസ് ജയിലിൽ അടച്ചിട്ട് ഏപ്രിൽ 5 ന് ആറുമാസം തികയുകയാണ്. കഴിഞ്ഞ ദിവസം 5000ത്തോളം പേജുള്ള കുറ്റപത്രം സിദ്ദിഖ് കാപ്പനെതിരെ യു പി പോലീസ് സമർപ്പിച്ചു.
ഹത്രാസിലെ സമാധാനം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നാലുപേരും പോവുകയായിരുന്നെന്ന് ആരോപിച്ചാണ് കരിനിയമമായ യു എ പി എയും രാജ്യദ്രോഹക്കുറ്റവും കൂടെ ഐ ടി നിയമവും ചുമത്തി ഇവര്‍ക്കെതിരെ പ്രത്യേക ദൗത്യസേന കുറ്റപത്രംസമർപ്പിച്ചിരുന്നത്.
ഹത്രാസിൽ കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും റിപോര്‍ട് ചെയ്യാനുംവേണ്ടി കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം ഹത്രാസിലേക്ക് പോകുമ്പോഴാണ് കാപ്പനെ അറസ്റ്റ് ചെയ്തത്.
ഇപ്പോളിതാ തന്റെ ഭര്‍ത്താവ് ചെയ്ത കുറ്റമെന്തെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന. ജയിലിലടച്ചിട്ട് ആറ് മാസം തികയുന്ന നാളില്‍ മനസ് തകരുന്ന കുറിപ്പ് ഫേസ്ബുകില്‍ പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ്.
റൈഹാനയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
"എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു.
കോടതിയിൽ 5000പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000page ഉണ്ടാവില്ല.
ഹത്രാസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നത്.???
ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം??
എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്...
ബീഫ് കഴിച്ചതോ?? മുസ്ലിമായതോ?? അതോ കേരളക്കാരനായതോ??? ഏതാണ്??
9വർഷമായി അദ്ദേഹം പത്രപ്രവർത്തന ജോലിയിൽ ഏർപ്പെട്ടു ഡൽഹിയിൽ ഉണ്ട്. ആദ്യം തേജസിൽ ആയിരുന്നു.
അത് പൂട്ടിയപ്പോൾ തത്സമയത്തിൽ ആയിരുന്നു. അതും സാമ്പത്തീക പ്രയാസത്തിൽ അടച്ചു പൂട്ടി. 7മാസത്തെ കാശ് ഇപ്പോഴും അതിൽ നിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറിൽ work ചെയ്യുമ്പോൾ ആണ് അദ്ദേഹം kuwj യൂണിയൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓൺലൈൻ വെബിൽ work ചെയ്യുമ്പോൾ അല്ല.
തത്സമയത്തിൽ work ചെയ്തിരിക്കുമ്പോൾ അതിനായി അദ്ദേഹം അവിടെ room എടുത്തിരുന്നു.
പക്ഷെ അതിന്റെ ക്യാഷ് പോലും കൊടുക്കാൻ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാൻ കഴിയാതെ, ഞങ്ങൾക്ക് ജീവിക്കാനുള്ള കാശ് തരാൻ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം...
കടം വാങ്ങിയ കാശുമായി room ഒഴിവാക്കി കൊടുത്തു, പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളിൽ അഭയം തേടലായിരുന്നു..
അഭിമാനിആയിരുന്നു എന്റെ ഇക്ക.. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തിൽ ജോലി ശരിയാക്കി കൊടുത്തത്. 25000രൂപ സാലറി.
നിങ്ങൾ പറ, അദ്ദേഹം ഒരു റൂമെടുത്താൽ അതിന്റെ കാശും വീട്ടിലെ ചിലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക.
തേജസിൽ നിന്ന പരിജയത്തിനു മുകളിൽ ആരുടെയോ സ്നേഹത്തിനു അദ്ദേഹത്തോട് തൽക്കാലം nchro യുടെ ഓഫീസിൽ താമസിക്കാൻ പറഞ്ഞു. ഞങ്ങളെ സമ്പന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10, 000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാൻ. വീട്പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതിൽ നിന്ന് കഴിയണം. ഈ സമയങ്ങളിൽ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നിൽക്കും.
https://www.facebook.com/Malayalivartha



























