'നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു... ഇത് പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കും'; ആഭ്യന്തരമന്ത്രി അമിത്ഷാ തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വെച്ച് ഛത്തീസ്ഖണ്ഡിൽ

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അമിത്‌ഷാ ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്ഖണ്ഡിൽ എത്തും. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പര്യടനം റദ്ദാക്കി ഡൽഹിയിൽ എത്തിയിരുന്നു.
ഛത്തീസ്‌ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 24 ജവാന്മാരാണ് വീരമൃത്യു വരച്ചിരിക്കുന്നത്. നിരവധിപേർ ആശുപത്രിയിലുമാണ്. ആശുപത്രിയിൽ കഴിയുന്ന ജവാന്മാരെയും അമിത്‌ഷാ ഇന്ന് സന്ദർശിക്കും.
ഈ ചോരയ്ക്ക് തിരിച്ചടി നല്കുമെന്നാണ് അമിത്ഷാ പ്രശ്നത്തിന് മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്പിലെത്തുന്ന അമിത് ഷാ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുമായും സിആര്‍പിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
തുടർന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കുന്നത്. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗവും വിളിച്ചിരിക്കുകയാണ്.
ഡൽഹിയിൽ ഇന്നലെ മടങ്ങി എത്തിയ അമിത്‌ഷാ ഉന്നത തല യോഗം കൂടിയിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നില്‍ക്കുന്നവക്കെതിരെ കേന്ദ്രം ശക്തമായ പോരാട്ടം തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി.
'നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇത് പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും' അദ്ദേഹം പറയുകയുണ്ടായി. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒരു വനിതയടക്കം 12 മാവോയിസ്റ്റുകള്‍ മരണമടഞ്ഞു.
അതേസമയം സൈന്യം ഇവരുടെ താവളങ്ങള്‍ വളഞ്ഞതായാണ് സൂചനയിൽ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha



























