കയ്യബദ്ധത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടു; വിഷമം സഹിക്കാനാകാതെ മൂന്ന് യുവാക്കള്‍ വിഷം കഴിച്ചു മരിച്ചു

അബദ്ധത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടതില്‍ വിഷമം സഹിക്കാനാകതെ മൂന്ന് സുഹൃത്തുകള്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ദാരുണമായ സംഭവം നടന്നത്. നായാട്ടിന് പോയ സുഹൃത്തുക്കളില്‍ ഒരാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ കുറ്റബോധത്തില്‍ മറ്റ് മൂന്ന് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഏഴ് പേരാണ് ശനിയാഴ്ച്ച ഇവര്‍ താമസിക്കുന്ന ഗ്രമത്തിന് സമീപമുള്ള കാട്ടില്‍ നായാട്ടിനായി പോയത്. നായാട്ടിനിടയില്‍ സംഘത്തിലുള്ള ഒരാളുടെ കയ്യിലുണ്ടായ തോക്കില്‍ നിന്ന് വെടിയേറ്റ് സുഹൃത്ത് മരിക്കുന്നത്. സന്തോഷ് പന്‍വാര്‍ എന്ന യുവാവാണ് വെടിയേറ്റ് മരണപ്പെട്ടത്.
രാജീവ് സിംഗ് എന്നയാളുടെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നാണ് സന്തോഷ് പന്‍വറിന് വെടിയേൽക്കുന്നത്. ഓടുന്നതിനിടയില്‍ കാല്‍തെറ്റി വീണ രാജീവിന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. വെടിയേറ്റ സന്തോഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ ദാരുണമായി മരണപെട്ടു.
സന്തോഷിന്റെ സുഹൃത്തുക്കളായ അര്‍ജുന്‍ സിംഗ്, പങ്കജ് സിംഗ്, സോബന്‍ സിംഗ് എന്നിവര്‍ രംഗം കണ്ട് പരിഭ്രാന്തരാകുകയും ചെയ്തു. ഇവര്‍ മൂന്ന് പേരും ചേർന്നായിരുന്നു സന്തോഷിന്റെ മൃതദേഹം കാട്ടില്‍ നിന്നും ഗ്രാമത്തിന് സമീപമുള്ള പശുത്തൊഴുത്തിലേക്ക് എത്തിക്കുന്നത്.
തുടർന്ന് കയ്യബദ്ധമാണെങ്കിലും സുഹൃത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കുറ്റബോധം മൂലം മൂന്ന് പേരും വിഷം കുടിച്ച് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, തോക്ക് കൈവശമുണ്ടായിരുന്ന രാജീവ് സിംഗ് ഒളിവില്‍ പോയിരിക്കുകയാണ്.
കാട്ടില്‍ നിന്നും പുറത്തെത്തിയ സംഘത്തിലെ മറ്റ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പേരും സുഹൃത്തുക്കളാണെന്നും തൊഴില്‍ രഹിതരാണെന്നും ഗ്രാമപ്രധാന്‍ ആയ കുല്‍ദീപ് പവാര്‍ വ്യക്തമാക്കി.
യുവാക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസന്‍സ് ഉണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനു അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























