പതിനാലുകാരിയും യുവാവും തമ്മിൽ കടുത്ത പ്രണയം; അസ്ഥിക്ക് പിടിച്ചപ്പോൾ അശ്ലീല ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിർബന്ധം പിടിച്ചു: ഒടുവിൽ സമ്മർദ്ദം സഹിക്കാനാകതെ കാമുകി ആത്മഹത്യ ചെയ്തു

കാമുകൻ അശ്ലീല ഫോട്ടോയ്ക്കും വീഡിയോയും അയച്ചു തരാൻ നിർബന്ധിച്ചു. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോൾ പെൺകുട്ടി ജീവനൊടുക്കി.
പശ്ചിമബംഗാലിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ദാരുണ സംഭവം സംഭവം നടന്നിരിക്കുന്നത്. പതിനാലുകാരിയായ പെൺകുട്ടി ഞായറാഴ്ച വൈകീട്ടാണ് ആത്മഹത്യ ചെയ്യുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബനാർഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ധൂപുഗിരിയിലുള്ള യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു .
യുവാവ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി സമ്മർദ്ദം ചെലുത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രങ്ങളും വിഡിയോയും അയക്കാൻ പെൺകുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. തുടർന്ന് ഈ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്.
പ്രണയബന്ധത്തിൽ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതോടെയാണ് കുട്ടി കടുംകൈ ചെയ്തതെന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പതിനാലുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്.
യുവാവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം യുവാവിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























