ആസാമില്‍ സുരക്ഷ ശക്തമാക്കി; 320 കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷാ ക്രമീകരണം അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ആസാമില്‍ സുരക്ഷ ശക്തമാക്കി. അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരക്ഷ ശക്തമാക്കിയത്. സുരക്ഷയ്ക്കായി ആസാമില്‍ 320 കന്പനി സിആര്‍പിഎഫിനെ വിന്യസിച്ചു. സിആര്‍പിഎഫിനു പുറമേ സംസ്ഥാന സായുധ പോലീസും സുരക്ഷാ ചുമതലയിലുണ്ട്.
ക്രമസമാധാനം നിലനിര്‍ത്താനായി ഒരു കോണ്‍സ്റ്റബിളിനെയും ഒരു ഹോംഹാര്ഡിനെയും വീതം എല്ലാ ബൂത്തുകളിലും വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 300 കന്പനി സിഎപിഎഫിനെയാണ് വിന്യസിച്ചത്. ഏപ്രില്‍ ഒന്നിന് നടന്ന രണ്ടാംഘട്ടത്തില്‍ 310 കന്പനി സിഎപിഎഫിനെയാണ് സുരക്ഷക്കായി വിന്യസിച്ചത്.
https://www.facebook.com/Malayalivartha



























