കോവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു

കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു. റിസപ്ഷന്‍ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയത്. ആശുപത്രി റിസപ്ഷനിലെ സാധനങ്ങളാണ് ഇവര്‍ അടിച്ച് തകര്‍ത്തത്. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് റിസപ്ഷന് തീയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























