ഉത്തരാഖണ്ഡില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് നോഡല്‍ ഓഫീസര്‍ ഡി.എസ് മീന അറിയിച്ചു. വലിയ നാശനഷ്ടമാണ് ഉത്തരാഖണ്ഡിന് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. നാല് പേര്‍ മരിക്കുകയും നിരവധി കാട്ടുമൃഗങ്ങള്‍ വെന്ത് മരിക്കുയും ചെയ്തു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയിലും കാലാവസ്ഥ വെല്ലുവിളിയായിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























