വിശന്ന് വലഞ്ഞിരിക്കുമ്പോൾ ഭക്ഷണം കിട്ടാതിരുന്നാൽ ആർക്കായാലും ദേഷ്യം വരും.. എന്നാൽ അതൊരു നായക്കാണെങ്കിൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക: വിശന്ന് പൊരിഞ്ഞ നായ്ക്കുട്ടി, വിഡിയോ വൈറല്‍

വിശന്നിരിക്കുമ്പോള്‍ ഭക്ഷണം കിട്ടാതായാല്‍ ഉടന്‍ ദേഷ്യപ്പെടുന്നവരാണ് എല്ലാ മനുഷ്യരും. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും അവരുടേതായ രീതിയില്‍ പലരീതിയിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കും. ഇപ്പോഴിതാ ഭക്ഷണത്തിനായി ഉടമയോട് ദേഷ്യപ്പെടുന്ന നായയുടെ വിഡിയോയാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്..
വിശന്നു നില്‍ക്കുന്ന നായ ഉടമയോട് ദേഷ്യം പിടിക്കുന്നതായും ഭക്ഷണപാത്രം കടിച്ച് എടുത്ത് എറിയുന്നതായും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇപ്പോൾ നിരവധിപേർ ഒട്ടേറെ പേരാണ് സാമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത് .
ഉടമയ്ക്കുനേരെ ദേഷ്യത്തോടെ കുരയ്ക്കുന്ന നായയെയാണ് വിഡിയോയില്‍ തുടക്കത്തില്‍ കാണുന്നത്. ഉടമ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായതോടെ മുറിയില്‍ നിന്ന് ഭക്ഷണം നല്‍കുന്നതിനുള്ള ബൗള്‍ കടിച്ചെടുത്ത് എറിഞ്ഞ് നൽകുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ അങ്കുസ്വാമിയാണ് ഈ ‘സ്‌പെഷല്‍ ‘വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ നിരവധിയാളുകളാണ് കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























