നടൻ വിക്രം വോട്ട് രേഖപ്പെടുത്താനെത്തിയത് കാൽനടയായി; വൈറലായി വീഡിയോ, സൂപ്പർ താരങ്ങളുടെ മാസ്സ് എൻട്രി ഏറ്റെടുത്ത് ആരാധകർ

തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. നടന്നാണ് വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയത് ചർച്ചയായിരുന്നു.
നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് നിലവിലെ വിലയിരുത്തൽ.
മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. നടിമാരായ ശ്രുതി ഹാസനും, അക്ഷര ഹാസനും വോട്ട് രേഖപ്പെടുത്തി. രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് രേഖപ്പെടുത്തി.
തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി. ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട് ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട്ടിൽ 3998 സ്ഥാനാർഥികളാണ് തമിഴ്‌നാട്ടിൽ ജനവിധി തേടുന്നത്.
എന്നാൽ, ഇതിനിടയിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി തമിഴ് സൂപ്പർതാരം അജിത്ത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഒരുങ്ങവെ, ആരാധകരിലൊരാൾ അജിത്തിന്റെ സെൽഫിയെടുക്കാൻ ശ്രമിച്ചു.
പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കൈയിൽ വക്കുകയായിരുന്നു താരം. വീണ്ടും ആരാധകർ തിരക്ക് കൂട്ടിയതോടെ എല്ലാവരോടും മാറി നിൽക്കാൻ ദേഷ്യത്തോടെ പറയേണ്ടിയും വന്നു താരത്തിന്.
അനുചിതമായ സാഹചര്യങ്ങളിൽ പ്രതികരിക്കാൻ തന്നെ നിർബന്ധിക്കരുതെന്ന് മുമ്പും അജിത്ത് ആരാധകരോട് പറഞ്ഞിട്ടുണ്ട്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
https://www.facebook.com/Malayalivartha



























