കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന കര്‍ശനമാക്കി

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ -പാസ് പരിശോധനയാണ് നടത്തുന്നത്.
ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാരംഭിച്ചത് .വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ -പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .
72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു.
അതേ സമയം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha



























