19 വയസ്സുള്ള യുവതിയും രണ്ട് യുവാക്കളും ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു; രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്നും എടുത്ത് ചാടി, ഒടുവിൽ രക്ഷകന്റെ വേഷമണിഞ്ഞ് എത്തിയത് പോലീസ്! സംഭവത്തിന് പിന്നിലെ കാരണം ഇതാണ്...

ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചവരിൽ നിന്നും രക്ഷപെടാനായി മൂന്നാം നിലയിൽ നിന്നും എടുത്ത് ചാടാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ചത് പോലീസുകാർ. റഷ്യയിലെ അല്‍ടായിലുള്ള ബര്‍ണോള്‍ സിറ്റിയിലാണ് സംഭവം നടന്നത്. മുപ്പത് അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി പുറത്തേക്ക് ചാടിയത്.
രണ്ട് പേര്‍ ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗത്തിനായി ഇരയാക്കിയത്. പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കി ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു വെന്ന് മദ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജനല്‍ വഴി പുറത്തേക്ക് ചാടാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി താഴേക്ക് എടുത്തു ചാടാൻ പോകുകയായിരുന്നു.
എന്നാല്‍ താഴേക്ക് ചാടിയ പെണ്‍കുട്ടിയെ സമയോചിതമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചു. ഒലേഗ് കൊറോബ്കിന്‍, അലക്സാണ്ടര്‍ ബെദുഷെവ് എന്നിവരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
സംഭവത്തെ കുറിച്ച് പോലീസുകാർ പറയുന്നതിങ്ങനെ, ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ട് കെട്ടിടത്തിന്റെ ജനലില്‍ നില്‍ക്കുന്നതാണ് തങ്ങള്‍ കണ്ടത്. ഭയന്ന് വിറച്ചു നില്‍കുന്ന പെണ്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് അകത്ത് കയറുകയായിരുന്നു. പെണ്‍കുട്ടിയുള്ള ഫ്ലാറ്റ് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ ആംബുലന്‍സും സ്ഥലത്തെത്തി. ഈ സമയത്ത് പെണ്‍കുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.
തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി പെണ്‍കുട്ടിയെ പിടിച്ചതുകൊണ്ട് ജീവന്‍ അപകടത്തിലായില്ല. എന്നാല്‍ കാലിന് ചെറിയ പരിക്കുണ്ട്. ഉടനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുംചെയ്തു അതേസമയം, ഫ്ലാറ്റില്‍ 19 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നതായി ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ഈ യുവതിയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്.
പെണ്‍കുട്ടിയോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. 37 ഉം 26 വയസ്സുള്ള രണ്ട് പേര്‍ക്കൊപ്പം 19 വയസ്സുള്ള യുവതിയും ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫ്ലാറ്റിലേക്ക് എത്തിച്ചതിന് ശേഷം മൂന്ന് പേരും ചേര്‍ന്ന് മര്‍ദിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























