കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പ്

ഹരിദ്വാറില്‍ കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്. കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങള്‍ക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തില്‍ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,
https://www.facebook.com/Malayalivartha



























