ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍

ആര്‍ടിഒ പരിശോധന നടത്താതെ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്നുതന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റും ഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കികൊണ്ട് മോട്ടോര്‍വാഹന വകുപ്പ് പുതിയ ഉത്തരവിറക്കി.
ഷോറൂമുകളില്‍ നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. റോഡ് നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കുകയും ഫാന്‍സി നമ്ബര്‍ വേണമെങ്കില്‍ താത്പര്യ പത്രം അപ്‌ലോഡ് ചെയ്യുകയും വേണം. രജിസ്‌ട്രേഷന്‍ നമ്ബര്‍ അപ്പോള്‍ തന്നെ ഡീലര്‍ക്ക് അറിയുവാന്‍ സാധിക്കും. ഫാന്‍സിനമ്ബര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിക്കും. എന്നാല്‍, വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കാനാവില്ല. ഓണ്‍ലൈന്‍ ലേലം വഴി നമ്ബര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha



























