പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി; പശ്ചിമബംഗാൾ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചു പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നോട്ടീസിനു ദിലീപ് ഘോഷ് മറുപടി നല്‍കിയിരുന്നു. ഇത് ശ്രദ്ധാപൂര്‍വം പരിഗണിച്ചെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ ദിലീപിന്റെ പരാമര്‍ശം അങ്ങേയറ്റം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് 24 മണിക്കൂര്‍ നേരത്തേക്ക് ദിലീപ് ഘോഷിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ഏപ്രില്‍ 15ന് രാത്രി ഏഴുമുതല്‍ ഏപ്രില്‍ 16 വരെയാണ് വിലക്ക്. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























