ചരക്കുവണ്ടിക്ക് മുകളില്‍ കയറിയ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 15 കാരന് പൊള്ളലേറ്റു

സിഗ്‌നലിനായി നിര്‍ത്തിയിട്ട ചരക്കുവണ്ടിക്ക് മുകളില്‍ കയറിയ 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് മംഗളുരു ജോക്കട്ടെ സ്വദേശിയായ ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് ദിശാന്‍ (15) അപകടത്തില്‍ പെട്ടത്. 50 ശതമാനം പൊള്ളലേറ്റ ദിശാന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്. ട്രെയിനിന്റെ ഓവര്‍ഹെഡ് പവര്‍ ലൈനുമായി ദിശാന്‍ ബന്ധപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തോക്കൂരിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. ആ സമയം ദിശാന്‍ മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട ജോക്കട്ടെ റെയില്‍വേ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ കാര്യം അന്വേഷിച്ചപ്പോള്‍ ദിശാന്റെ അപകട വിവരം പറഞ്ഞു. ഉടന്‍ നാട്ടുകാര്‍ മംഗളൂരുവിലെ എ.ജെ ആശുപത്രിയില്‍ എത്തിച്ചു.
ഓവര്‍ഹെഡ് ലൈനുകളും അനുബന്ധ ഉപകരണങ്ങളും 25,000 വോള്‍ട് വരെ വൈദ്യുതി വഹിക്കുന്നതിനാല്‍ പ്രധാന സ്ഥലങ്ങളില്‍ നിയമാനുസൃത മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha



























