രാജ്യതലസ്ഥാനത്ത് മൂന്നൂറിലധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... ജോലി സമയത്ത് പോലീസുകാര്‍ മൂന്ന് ലയര്‍ മാസ്‌കോ എന്‍95 മാസ്‌കോ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണമെന്ന് പോലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ

രാജ്യതലസ്ഥാനത്ത് മൂന്നൂറിലധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനിലാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പോലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ ആണ് അറിയിച്ചത് .
ജോലി സമയത്ത് പോലീസുകാര്‍ മൂന്ന് ലയര്‍ മാസ്‌കോ എന്‍95 മാസ്‌കോ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണമെന്നും ശ്രീവാസ്തവ പറഞ്ഞു.
അതേസമയം രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്.
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 67.16 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണുള്ളത്. ഇതില്‍ ആകെ രോഗികളുടെ 43.54 ശതമാനവും മഹാരാഷ്ട്രയിലാണ്.
"
https://www.facebook.com/Malayalivartha



























