രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങള്‍. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.
13 സന്യാസി സമൂഹങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. അതേസമയം കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തോളും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























