സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ(68) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.
1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെയാണ് അദ്ദേഹം സിബിഐ ഡയറക്ടറായി പ്രവര്‍ത്തിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ കേസിലെ പ്രതികളുമായി രഞ്ജിത് സിന്‍ഹ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
പിന്നീട് രഞ്ജിത് സിന്‍ഹക്കെതിരെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha



























