ഒരു കിടക്കയിൽ 2 കോവിഡ് രോഗികൾ:നെഞ്ച് തകർക്കുന്ന കാഴ്ച്ച : ഡൽഹിയിൽ സംഭവിച്ചത്: സൂക്ഷിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുകയാണ് ഇന്ത്യ. കൊവിഡിനെ രണ്ടാം വരവിനെ ചെറുക്കാൻ ആവശ്യമായ സുരക്ഷ കളും ഒപ്പം പ്രതിരോധ നടപടികളും സ്വീകരിക്കുകയാണ് എല്ലാവരും. എന്നാൽ ഇതിനിടയിൽ കൊവിഡിന്റെ രണ്ടാംവരവിന്റെ അതി രൂക്ഷത തെളിയിക്കുന്ന വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്ത് വരുന്ന ഒരു ചിത്രം സകല മനസ്സാക്ഷിയെയും ഞെട്ടിക്കുന്നതാണ്.
കോവിഡ് രോഗികൾ തിങ്ങിനിറഞ്ഞ് ഡൽഹിയിലെ ആശുപത്രികൾ. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു കോവിഡ് രോഗികൾക്ക് ഒരു കിടക്കയാണുള്ളത്. ഓക്‌സിജൻ മാസ്ക് ധരിച്ച രണ്ടുപേർ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഇത് സകല മനുഷ്യരുടെയും മനസ്സിനെ പിടിച്ചുലക്കുന്ന ചിത്രമാണ്.
മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വാർഡിന് പുറത്തിട്ടിരിക്കുന്നു. ആംബുലൻസുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മുൻഗണനാ ചികിത്സയ്ക്കായി ബ്രോക്കറിന് പണം നൽകേണ്ടതുണ്ടെന്നും ഒരാൾ വെളിപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് ആശുപത്രി ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഞങ്ങൾ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കായി 300 ൽ അധികം കിടക്കകളുണ്ടെന്നും എന്നാൽ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ പറഞ്ഞു. ആളുകൾ അശ്രദ്ധരാണ്. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നമ്മളുടെ അശ്രദ്ധ ഇത്തരത്തിലുള്ള അപകടങ്ങളിലേക്ക് നമ്മെ നയിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കുക.
https://www.facebook.com/Malayalivartha



























