Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയത് സുപ്രധാന ഓപ്പറേഷന്റെ മുന്നോടിയായി

23 JUNE 2015 09:08 AM IST
മലയാളി വാര്‍ത്ത.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന ഓപ്പറേഷന്റെ മുന്നോടിയാണെന്ന് സൂചന. തമിഴ്‌നാട്ടിലെ തീരസംരക്ഷണ സേനാ കമാന്‍ഡര്‍, ക്യൂ ബ്രാഞ്ച് മേധാവി, നാവികസേനാ ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് മേധാവി തുടങ്ങിയവരുമായി കന്യാകുമാരിയില്‍ ഡോവല്‍ കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട്ടില്‍ രണ്ട് ദൗത്യങ്ങളായിരുന്നു ഡോവലിന്. ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ ഇടത്താവളമായ തമിഴ്‌നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖത്തെ രഹസ്യ ഓപ്പറേഷനാണ് ഒന്ന്. രണ്ടാമത്തേത് അതിര്‍ത്തിക്കപ്പുറത്തേതും കൂടുതല്‍ രഹസ്യാത്മകവുമാണ്. പാകിസ്ഥാന്‍ കരസേനാമേധാവി റഷീല്‍ ഷരീഫ് കൊളംബോയിലെ ശ്രീലങ്കന്‍ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഡോവല്‍ കന്യാകുമാരിയില്‍ പറന്നെത്തിയത്.
ശ്രീലങ്കയിലെയും തമിഴ്‌നാട്ടിലെയും ഐ.ബി, റാ ഉദ്യോഗസ്ഥര്‍ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടു.
രാജ്യത്തിന്റെ സുരക്ഷാ മേല്‍നോട്ടമുള്ള ഡോവല്‍ സ്വകാര്യ ചടങ്ങിനെന്ന മട്ടിലാണ് വന്നത്. കന്യാകുമാരിയില്‍ വിവാഹചടങ്ങുണ്ടെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും ഞായറാഴ്ച രാത്രി മുഴുവന്‍ തിരക്കിട്ട കൂടിക്കാഴ്ചകളിലായിരുന്നു ഡോവല്‍. കൊടിയക്കാരൈ തുറമുഖം വഴി ചൈനീസ് സഹായത്തോടെ പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐ വന്‍തോതില്‍ ആയുധങ്ങള്‍ കടത്തുന്നു എന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡോവലിനെ അറിയിച്ചത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ ആഴ്ച പാക് സേനാമേധാവി ശ്രീലങ്കയിലെത്തി ലങ്കന്‍ സേനാ മേധാവിയെ കണ്ടു. അതിന് പിന്നാലെ ഡോവല്‍ ഇവിടെ എത്തിയതാണ് ശ്രദ്ധേയം.
ശ്രീലങ്കയിലെ റാ, ഐ.ബി ഉദ്യോഗസ്ഥരില്‍നിന്ന് ഡോവല്‍ വിവരങ്ങള്‍ ശേഖരിച്ചതായും തീരമേഖലയിലുടനീളം അതിജാഗ്രത പുലര്‍ത്താന്‍ കോസ്റ്റ്ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്നും അറിയുന്നു. ഇന്നലെ വൈകിട്ട് 5.55നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഡോവല്‍ ഡല്‍ഹിയിലേക്ക് പറന്നു.
കേരളവുമായി ബന്ധപ്പെട്ട് ഡോവലിന്റെ ഓപ്പറേഷന്‍ ആദ്യമല്ല. ഐസിസ് ഭീകരരുടെ പിടിയിലായിരുന്ന അന്‍പതിലേറെ മലയാളി നഴ്‌സുമാരെ ഇറാഖിലെ തിക്രിത്തില്‍ നിന്ന് രക്ഷിച്ച് കേരളത്തില്‍ എത്തിച്ചത് 1968 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവലിന്റെ മിടുക്കിലായിരുന്നു. ഐസിസുമായി അടുപ്പമുള്ള സുന്നിനേതാക്കളുമായി ബന്ധപ്പെട്ടായിരുന്നു ഡോവലിന്റെ ഓപ്പറേഷന്‍. യെമനിലും ലിബിയയിലും കുടുങ്ങിയ നഴ്‌സുമാരെ രക്ഷിച്ചതിലും ഡോവലിന് പങ്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends