തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമീപകാലത്തുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി സൂപ്പര്‍താരം രജനികാന്ത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്തുവച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രജനികാന്ത് യുവാക്കളെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്. യുവതലമുറ തങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഗൗരവമായി ചിന്തിക്കണം.
യുവാക്കള്‍ക്ക് ശ്രദ്ധ വേണം. എന്തെങ്കിലും പറ്റിയാല്‍ അത് അവരുടെ നഷ്ടമാണ്. അവര്‍ അവരുടെ പഠനത്തിനും ആരോഗ്യത്തോടെ ഇരിക്കുന്നതിലും ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു, മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാകരുത്.
അത് നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം നരകതുല്യമാക്കും. നിങ്ങളുടെ സുഹൃത്തുക്കളാരെങ്കിലും അവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് പോകരുത് എന്നും രജനികാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha


























