Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദര്‍ തെരേസയുടെ പിന്‍ഗാമിയായ സിസ്റ്റര്‍ നിര്‍മല ഇനി ഓര്‍മ്മ: എതിര്‍പ്പുകള്‍ അവഗണിച്ച് കടന്നുവന്നത് ബ്രാഹ്മണകുടുംബത്തില്‍ നിന്നും

23 JUNE 2015 11:27 AM IST
മലയാളി വാര്‍ത്ത.

അശരണര്‍ക്ക് അത്താണിയായി മാറി ലോകം മുഴുവന്‍ അമ്മ എന്ന് അഭിസംബോധന ചെയ്ത മദര്‍തെരേസയുടെ പിന്‍ഗാമി വിടപറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന സിസ്റ്റര്‍ നിര്‍മലയാണ് അന്തരിച്ചത്. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹിന്ദു കുടുംബത്തില്‍ ജനിച്ച സിസ്റ്റര്‍ നിര്‍മലയ്ക്കു വിദ്യാഭ്യാസം ലഭിച്ചത് പട്‌നയിലെ ക്രിസ്ത്യന്‍ മിഷനറികളില്‍ നിന്നാണ്. ആ സമയങ്ങളില്‍ മദര്‍ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞാണ് അതില്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത്. ക്രിസ്ത്യന്‍ മതവിശ്വാസത്തിലേക്കു പരിവര്‍ത്തിതയായ നിര്‍മല 17ാം വയസ്സില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നു.
1934 ജൂലൈ 23ന് റാഞ്ചിയില്‍ ബ്രാഹ്മണകുടുംബത്തിലാണ് സിസ്റ്റര്‍ നിര്‍മലയുടെ ജനനം. നേപ്പാളില്‍ നിന്നുള്ളവരാണ് മാതാപിതാക്കള്‍. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു.
രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് 2009 ല്‍ രാജ്യം നിര്‍മല ജോഷിക്ക് പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. സിസ്റ്റര്‍ നിര്‍മലയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം അറിയിച്ചു.
മദര്‍ തെരേസയുടെ പിന്‍ഗാമിയായി 1997ലാണ് സിസ്റ്റര്‍ നിര്‍മല സുപ്പീരിയര്‍ ജനറലായി ചുമതലയേറ്റത്. 2009ല്‍ ചുമതല ഒഴിഞ്ഞു. അമ്മയുടെ തത്ത്വങ്ങളില്‍ നിന്നും അണുവിട മാറാതെ എല്ലാം കൃത്യമായി ചെയ്യാന്‍ സിസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends