Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

ബം​ഗാളിൽ തുടക്കത്തിൽ കനത്ത പോളിം​ഗ്.... പുതിയ തന്ത്രവുമായി മോദി ബം​ഗാളിൽ... പരക്കെ സംഘർഷം...

17 APRIL 2021 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു....മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ അണച്ചു

കനത്ത മഴ... ചെന്നൈയിൽ ജനജീവിതം സ്തംഭിച്ചു...താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, രക്ഷാപ്രവർത്തനം തുടരുന്നു

നവവധു വിവാഹരാത്രിയിൽ ബൾബ് ഇടാൻ പറഞ്ഞു, വരൻ അപ്രത്യക്ഷനായി; അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി

ഇന്ത്യൻ പെൺകുട്ടികളെ ചൈന, സൗദി, ഗൾഫ് രാജ്യങ്ങളിൽ വിറ്റത് കോടിക്കണക്കിന് രൂപയ്ക്ക് ; 180 ദിവസത്തിനുള്ളിൽ ബീഹാറിൽ കാണാതായത് 100-ലധികം പേരെ

'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ബംഗാളിൽ വോട്ടെടുപ്പിൽ ഉച്ചവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളിലെ നേരിയ സംഘർഷം ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായാണ് തുടരുന്നത്. പശ്ചിമ ബംഗാളിൽ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഇതിനിടെ കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജന്‍റ് കുഴഞ്ഞു വീണു മരണപ്പെടുകയുണ്ടായി. കുഴഞ്ഞ് വീണ സമയത്ത് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. നദിയയിലും ജയ്പായി ഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി സ്ത്രീകൾക്കു പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രസേന പാർട്ടി അനുഭാവികളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പൂർവ ബർധമാനിലെ ഒരു ബൂത്തിൽ ബിജെപി ഏജന്റ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

സംഘർഷ സാധ്യത കണക്കിലെടുത്ത് 74 കമ്പനി കേന്ദ്രസേനയെയും 11 പൊലീസ് നിരീക്ഷകരെയും അധികമായി നിയോഗിച്ചിരുന്നു. ജൽപായ്ഗുഡി, കലിംപോങ്, ഡാർജിലിങ്, നാദിയ, നോർത്ത് 24 പർഗാനാസ്, പൂർവ ബർധമാൻ ജില്ലകളിലാണ് 45 മണ്ഡലങ്ങൾ. 319 സ്ഥാനാർഥികളുണ്ട്.

നാലാം ഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതിന്‍റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പരാതി നൽകിയ ബിജെപി മമത ബാനർജിക്കെതിരെ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞു. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഓഡിയോ സന്ദേശം മമതയ്ക്കെതിരെ ആയുധമാക്കി പ്രയോ​ഗിക്കുകയാണ്. നാലു ഘട്ടം കഴിഞ്ഞപ്പോഴേക്കും തൃണമൂൽ കോൺഗ്രസ് ചിന്നഭിന്നമായെന്നും മോദി ചോദിക്കുകയുണ്ടായി.

കഴിഞ്ഞ വോട്ടെടുപ്പിൽ വെടിപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി രാഷ്ട്രീയം കളിക്കാൻ മമത ബാനർജി ശ്രമിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കൊവിഡ് വലിയ ഭീഷണിയായി മാറുമ്പോഴും പ്രധാനമന്ത്രിയുടെ റാലികളും അമിത് ഷായുടെ റോഡ് ഷോകളും സംസ്ഥാനത്ത് തുടരാനാണ് ബിജെപിയുടെ തീരുമാനം. പ്രചാരണം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെ മതിയെന്ന് ഇന്നലെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇനി മൂന്നുഘട്ട വോട്ടെടുപ്പും 9 ദിവസത്തെ പ്രചാരണവുമാണ് സംസ്ഥാനത്ത് ബാക്കിയായി ഉള്ളത്.

ഗൂർഖാ രാജ്യം വേണമെന്ന് ആവശ്യമുയർന്ന മേഖലകളിലുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയിൽ 2019ൽ ബിജെപി ഈ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. സംഘടനയുടെ പിളർപ്പിനെത്തുടർന്ന് ബിമൽ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത്തവണ മമത ബാനർജിയെയാണ് പിന്തുണയ്ക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു വിഹിതത്തില്‍ വന്‍മുന്നേറ്റം നടത്തിയിരുന്നു. കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രാത്രി ഏഴു മുതല്‍ രാവിലെ 10 വരെ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ല. നിശബ്ദ പ്രചാരണത്തിന്‍റെ സമയപരിധി 48 മണിക്കൂറില്‍നിന്ന് 72 മണിക്കൂറായി ഉയര്‍ത്തി. വോട്ടെടുപ്പിന്‍റെ അവശേഷിക്കുന്ന ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സമയക്രമം തുടരണമെന്ന് സിപിഎം നിലപാട് എടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായി; രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുല്‍  (7 minutes ago)

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  (13 minutes ago)

തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍  (25 minutes ago)

കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം  (41 minutes ago)

പിണറായി താൻ തീർന്നെടോ തീർന്ന്...രാഹുൽ രക്ഷകൻ...! ഞങ്ങൾ മറക്കില്ല മുഖ്യാ... അയ്യപ്പൻ പൂട്ടിരിക്കും...!  (1 hour ago)

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു  (1 hour ago)

ജാമ്യം കേൾക്കുന്ന ജഡ്ജി സ്ത്രീ.. അവസാന അസ്ത്രം പയറ്റി ശാസ്തമംഗലം അജിത്ത്....! കോടതിയുടെ ചുമര് തുരന്ന് അവർ  (1 hour ago)

കോടതിയിൽ കുഴഞ്ഞ് വീണ് രാഹുൽ ഈശ്വർ...! പച്ചവെള്ളം തൊടില്ല ഞാൻ...! ആശുപത്രി കിടക്കയിൽ നിലവിളി  (1 hour ago)

സെല്ലിലെത്തിയ ഡോക്ടറിനോട് രാഹുലിന്റെ ഒറ്റ ആവശ്യം...! ഹോ ഈ മനുഷ്യൻ....!ഞെട്ടിച്ചു പൂജപ്പുര ജയിലിലേയ്ക്ക് ഭാര്യ ദീപ  (1 hour ago)

വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം...  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (2 hours ago)

എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി...  (2 hours ago)

സൗദിയിൽ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു....  (2 hours ago)

ഒരുമാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി....  (3 hours ago)

തദ്ദേശ തെരഞ്ഞെടുപ്പ്.... രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends